EUROPE
കോവിഡ്: ക്രിസ്മസ് – പുതുവൽസര സീസണിൽ ഇറ്റലിയിൽ റെഡ്സോൺ ലോക്ഡൗൺ

വിപിൻ ജോസ് അർത്തുങ്കൽ
റോം : കോവിഡ് -19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങൾ ഇറ്റലിയിൽ റെഡ് സോൺ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ള ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോവിഡ് -19 ന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് രാജ്യം.
ഡിസംബർ 24, 25, 26, 27, 31, ജനുവരി 1, 2, 3, 5, 6 എന്നീ ദിവസങ്ങളിൽ റെഡ്സോൺ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്നു പ്രധാനമന്ത്രി ജൂസപ്പേ കോൺതെ പറഞ്ഞു. മന്ത്രിമാർ, പ്രാദേശിക നേതാക്കൾ, വിദഗ്ധ ഉപദേഷ്ടാക്കൾ എന്നിവരുമായി നിരവധി ദിവസത്തെ നീണ്ട ചർച്ചകളെ തുടർന്ന് ഇന്നലെയാണ് പ്രധാനമന്ത്രി പുതിയ നടപടികൾ പ്രഖ്യാപിച്ചത്.
റെഡ് സോൺ ആക്കുന്ന പ്രദേശത്ത് ബാറുകൾ, റസ്റ്ററന്റുകൾ, അത്യാവശ്യമല്ലാത്ത കടകൾ എന്നിവ തുറന്നു പ്രവർത്തിക്കില്ല. ജോലി, ആരോഗ്യം പോലുള്ള അടിയന്തിര പ്രാധാന്യമുള്ള കാരണങ്ങളാൽ അല്ലാതെ ആളുകൾ വീടിനു വെളിയിൽ പോകുന്നത് തടയും.
സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ, ബാർബർ ഷോപ്പുകൾ, ഹെയർഡ്രെസ്സർമാർ, ഡ്രൈ ക്ലീനർമാർ, ന്യൂസ് സ്റ്റാൻഡുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കും. ആളുകൾക്ക് പള്ളിയിൽ മതപരമായ ശുശ്രൂഷകളിൽ പങ്കെടുക്കാനും അവരവരുടെ വീടുകൾക്ക് സമീപം ജോഗിംഗിനോ സൈക്ലിംഗിനോ പോകാനും അനുവദിക്കും.
അയ്യായിരത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ പട്ടണങ്ങളിൽ 30 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പുറത്തുപോകാൻ കഴിയുമെങ്കിലും, ഈ ദൂരപരിധിക്കുള്ളിൽ ആളുകൾക്ക് അവരുടെ റീജിയനുകൾക്കുള്ളിലെ പ്രധാന പട്ടണങ്ങളിലേക്കോ നഗരങ്ങളിലേക്കോ യാത്ര ചെയ്യാൻ കഴിയില്ല. വീട് വിട്ടിറങ്ങുന്ന ആളുകൾ യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും തിരിച്ചറിയൽ രേഖയും കൈവശം കരുതണം.
റെഡ് സോൺ നിയന്ത്രണങ്ങൾ നിലവിലില്ലാത്ത ദിവസങ്ങളിൽ (ഡിസംബർ 28, 29, 30, ജനുവരി നാല്) രാജ്യം ഓറഞ്ച് സോൺ പരിധിയിലായിരിക്കും. ഓറഞ്ച് സോണിൽ കടകൾ തുറക്കുമെങ്കിലും ബാറുകളും റെസ്റ്റോറന്റുകളും പ്രവർത്തിക്കില്ല
റെഡ് സോൺ – ഓറഞ്ച് സോൺ കാലയളവിൽ, ഒരുമിച്ച് താമസിക്കുന്നവരല്ലാത്ത രണ്ടുപേർക്ക് ഒരു ദിവസം ഒരുതവണ മാത്രമേ മറ്റു വീടുകൾ സന്ദർശിക്കാൻ അനുവാദമുള്ളൂ. ഈ നടപടി 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കോ വൈകല്യമുള്ളവർക്കോ സ്വയംപര്യാപ്തതയില്ലാത്തവർക്കോ ബാധകമല്ല. ഡിസംബർ 21 മുതൽ ജനുവരി ആറുവരെ ഇറ്റലിയിലെ റീജിയനുകൾക്ക് വെളിയിലേക്കുള്ള സഞ്ചാരത്തിന് അനുവാദമില്ല.
ഇത്തരത്തിൽ അടച്ചുപൂട്ടുവാൻ നിർബന്ധിതരായ ബാറുകൾക്കും റസ്റ്ററന്റുകൾക്കുമായി സാമ്പത്തിക സഹായത്തിന്റെ പുതിയ പാക്കേജും ജൂസപ്പേ കോൺതെ പ്രഖ്യാപിച്ചു.
ഇറ്റലിയിലെ റെഡ്സോൺ: പൊതു നിയമങ്ങൾ
റെഡ്സോൺ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനോ അവിടെനിന്നു പുറത്തുപോകുന്നതിനോ റെഡ് സോണിനുള്ളിലെ മറ്റ് പട്ടണങ്ങളിലേക്കോ നഗരങ്ങളിലേക്കോ പോകുന്നതിനോ ആളുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നു. ജോലി, ആരോഗ്യം, കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുക തുടങ്ങിയ ആവശ്യകതകൾക്കായി മാത്രമേ ആളുകൾക്ക് വീടിന് വെളിയിൽ പോകാൻ അനുവാദമുള്ളൂ.
ബാറുകൾ, പബ്ബുകൾ, റസ്റ്ററന്റുകൾ, അത്യാവശ്യമല്ലാത്ത ഷോപ്പുകൾ എന്നിവ അടച്ചിരിക്കും. രാത്രി 10 വരെ ടേക്ക് എവേ ഭക്ഷണം അനുവദനീയമാണ്. ഹോം ഡെലിവറികൾക്ക് സമയപരിധിയുമില്ല. ഫുഡ് ഷോപ്പുകൾ, ഫാർമസികൾ, ഹെയർഡ്രെസിംഗ് കടകൾ എന്നിവ തുറന്നിരിക്കാൻ അനുവദിക്കും.
ഓറഞ്ച് സോണുകളിലെ നിയമങ്ങൾ
റസ്റ്ററന്റുകളും ബാറുകളും പ്രവർത്തിക്കില്ല. കടകൾ തുറന്നു പ്രവർത്തിക്കും. ആളുകൾക്ക് അവരവരുടെ പട്ടണങ്ങളിലും നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയും. മറ്റു റീജിയണിൽ പ്രവേശിക്കുന്നതിനോ പുറത്തുപോകുന്നതിനോ അനുവദിക്കില്ല.
ഒരു ദേശീയദുരന്തം ഒഴിവാക്കാൻ കൊറോണ വൈറസ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ഇറ്റലിയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് പ്രഫ. വാൾട്ടർ റിച്ചിയാർഡ് നിർദ്ദേശിച്ചു.
-
KERALA14 hours ago
കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം: പോസ്റ്ററിനു പിന്നില്‍ ഗ്രൂപ്പോ അതോ സിപിഎമ്മോ? മൂവാറ്റുപുഴ സീറ്റിനു വാഴയ്ക്കന് യോഗ്യനല്ല ; ഒന്നും അറിയാതെ പാവം ജനം
-
KERALA14 hours ago
ചങ്ങനാശേരി സിപിഐ കൊണ്ടുപോകുമോ? കേരള കോണ്‍ഗ്രസിലെ ഹതഭാഗ്യവാന് ജോബ് മൈക്കിള്‍ വെട്ടിലായി
-
KERALA16 hours ago
യുഡിഎഫ് ഉഭയകക്ഷിചര്‍ച്ച: 12ല്‍ ജോസഫ് വാശി; ഒമ്പതില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പൊട്ടിത്തെറിയിലേക്ക്
-
KERALA16 hours ago
സിപിഎം ഘടകകക്ഷികളെ ഒതുക്കി: ഡോ. കെ.സി.ജോസഫ് യുഡിഎഫിലേക്ക്; ജോസഫിനൊപ്പം ചേരും
-
KERALA16 hours ago
കിഫ്ബി സംശയത്തിന്റെ മുള്‍മുനയില്‍ : സിപിഎം വെള്ളം കുടിക്കും; പിടിമുറുക്കി കേന്ദ്ര ഏജന്‍സികള്‍, തോമസ് ഐസക് പ്രതിയാകും
-
INDIA17 hours ago
ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുല്‍ഗാന്ധി
-
INDIA17 hours ago
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും
-
KERALA17 hours ago
അമിതമായി വായ്പയെടുക്കുന്നത് കേരളത്തിന് പിന്നീട് ഭാരമായി മാറും : മന്മോഹന് സിങ്