EUROPE
ഡിസംബർ അവസാനത്തോടെ കോവിഡ് വാക്സിൻ ക്യാംപെയ്ൻ ആരംഭിക്കുമെന്ന് ഇറ്റലി

വിപിൻ ജോസ് അർത്തുങ്കൽ
റോം∙ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അനുമതി ലഭിച്ചാൽ ക്രിസ്മസിനും പുതുവൽസര ദിനത്തിനും ഇടയിൽ വാക്സിൻ വിതരണം ആരംഭിക്കാനാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി കഴിഞ്ഞതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇഎംഎയുടെ അനുമതിയോടെ 1.83 മില്യൺ ഡോസ് വാക്സിനുകൾ ആദ്യഘട്ടത്തിൽ സ്വീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ആംസ്റ്റർഡാം ആസ്ഥാനമായുള്ള ഏജൻസി 21 ന് ചേരുന്ന യോഗത്തിൽ വാക്സിൻ വിതരണത്തിന് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.
കൊറോണ വൈറസ് എമർജൻസി കമ്മീഷണർ ഡൊമെനിക്കോ അർക്കുരി അവതരിപ്പിച്ച കൊറോണ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് ഇറ്റാലിയൻ സർക്കാര്യം പ്രാദേശിക നേതാക്കളും പൂർണ പിന്തുണ നൽകിക്കഴിഞ്ഞു.
കെയർ ഹോമുകളിലെ ജീവനക്കാർക്കും രോഗികൾക്കുമായിരിക്കും വാക്സിൻ ആദ്യം നൽകുക. വാക്സിൻ വിതരണം സൗജന്യമാണെങ്കിലും ആർക്കും നിർബന്ധിതമായി നൽകില്ല. ആരംഭ ഘട്ടത്തിൽ 300 വിതരണ പോയിൻ്റുകൾ എന്ന രീതിയിൽ തുടങ്ങി വാക്സിൻ ലഭ്യതയുസരിച്ച് 1500 കേന്ദ്രങ്ങൾ വരെയായി ഉയർത്തുവാനാണ് ലക്ഷ്യമിടുന്നതെന്നും ഡൊമെനിക്കോ അർക്കുരി പറഞ്ഞു.
-
INDIA4 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA4 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA4 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA4 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA4 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA4 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA4 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു