EUROPE
ലണ്ടൻ രാജ്യാന്തര നൃത്തോത്സവം ആറാം വാരത്തിലേക്ക്

ലണ്ടൻ∙ കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും അവതരണവ ശൈലിയും കൊണ്ടു ശ്രദ്ധേയമാകുന്നു. നൃത്തോത്സവത്തിന്റെ ആറാം വാരമായ ഡിസംബർ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് (ഇന്ത്യൻ സമയം 8:30) കഥക് നൃത്തം അവതരിപ്പിക്കുന്നത് ഡൽഹിയിൽ നിന്നുള്ള നർത്തകി അശ്വനി സോണിയാണ്. യുകെ ടോപ് ടാലന്റ്സ് വിഭാഗത്തിൽ
നൃത്തം അവതരിപ്പിക്കുന്നത്,യുക്മ കലാമേളകളിൽ നിരവധി തവണ കലാതിലകമായിട്ടുള്ള സ്നേഹ സജിയും ആൻ മരിയ ജോജോയും ചേർന്നാണ്. ചെംസ്ഫോർഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളായ ഇവർ അവതരിപ്പിക്കുന്ന നൃത്തം കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് യുകെയിൽ നിന്നുള്ള പ്രശസ്ത നർത്തകനും നൃത്ത അധ്യാപകനുമായ ഷിജു മേനോനാണ്.
ഗ്രൂപ്പ് വിഭാഗത്തിൽ യുകെയിൽ നിന്നുള്ള മായ ലോക ഡാൻസ് (ഇന്ത്യൻ രാഗാപ്രൊഡക്ഷൻസ്) അവതരിപ്പിക്കുന്ന നൃത്തത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് ആമി ജയ കൃഷ്ണനാണ്. നർത്തകരായ സുമിത ജയകൃഷ്ണൻ, ഹന്ന പി, ശ്രുതി ഭാഗ്യരാജ്, സുഹാനി ബെല്ലുർ, സാഗരിക അരുൺ, മൈത്രി റാം. നിഖിത എസ് നായർ തുടങ്ങിയവരാണ് ഇതിൽ അണിനിരക്കുന്നത്. കൂടാതെ വിഭാഗങ്ങളിലും നൃത്തം അവതരിപ്പിക്കും.
വീ ഷാൽ ഓവർ കം ടീം അംഗവും നർത്തകിയുമായ യുകെയിൽ നിന്നുള്ള ദീപ നായരാണ് കലാഭവൻ ലണ്ടനു വേണ്ടി ഈ രാജ്യാന്തര നൃത്തോത്സവം കോർഡിനേറ്റു ചെയ്ത് അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.kalabhavanlondon.com സന്ദർശിക്കുക. നൃത്തോത്സവം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
-
INDIA3 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA3 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA3 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA3 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA3 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA3 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA3 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു