Connect with us
Malayali Express

Malayali Express

ശീതകാലം കഴിയും വരെ ജര്‍മനിയില്‍ നിയന്ത്രണം തുടരും

EUROPE

ശീതകാലം കഴിയും വരെ ജര്‍മനിയില്‍ നിയന്ത്രണം തുടരും

Published

on


ജോസ് കുമ്പിളുവേലിൽ

ബര്‍ലിന്‍ ∙ ശീതകാലം കഴിയുന്നതു വരെ ജര്‍മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന. ക്രിസ്മസ്–പുതുവര്‍ഷ സീസണ്‍ കണക്കിലെടുത്ത് ഡിസംബര്‍ 16 മുതല്‍ ജനുവരി 10 വരെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും തുടരാന്‍ ആലോചിക്കുന്നത്.
ശ്വാസകോശ രോഗങ്ങളും മറ്റും ഉള്ളവര്‍ക്ക് പൊതുവേ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കഷ്ടതകളുടേതാണ്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി വരെയെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് വിലയിരുത്തല്‍. കടകള്‍ക്കും മറ്റുമുള്ള നിയന്ത്രണങ്ങള്‍ തുടരുമ്പോഴും സ്കൂളുകളും കിന്‍ഡര്‍ ഗാര്‍ട്ടനുകളും മുന്‍ നിശ്ചയപ്രകാരം തന്നെ തുറന്നു പ്രവര്‍ത്തിപ്പിച്ചേക്കും.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News