Connect with us
Malayali Express

Malayali Express

ജ൪മനിയിൽ ഓൺലൈൻ ക്രിസ്മസ് സന്ധ്യ

EUROPE

ജ൪മനിയിൽ ഓൺലൈൻ ക്രിസ്മസ് സന്ധ്യ

Published

on

ബർലിൻ ∙ മലങ്കര ഓ൪ത്തഡോക്സ് സുറിയാനി സഭയുടെ ജർമനി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓ൪ത്തഡോക്സ് കോൺഗ്രിഗേഷനുകളുടെ ആഭിമുഖ്യത്തിൽ സൺഡേസ്കൂൾ ഒരുക്കുന്ന ഓൺലൈൻ ക്രിസ്മസ് സന്ധ്യ ജിംഗിൾ ബെൽ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 (ജ൪മൻ സമയം വൈകിട്ട് നാലിന്) നടക്കും.
ഓ൪ത്തഡോക്സ് സഭാ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മ൪ത്തോമാ പൗലോസ് ദ്വിതീയ൯ കാതോലിക്കാ ബാവാ ക്രിസ്തുമസ് സന്ദേശം നൽകും. യുകെ-യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസനാധിപൻ അഭി.ഡോ. മാത്യൂസ് മാ൪ തീമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഫാ. ഫ്രാൻസിസ് മാത്യു (റോമൻ കത്തോലിക്കാ സഭ, ജർമനി) ആശംസാപ്രസംഗം നി൪വഹിക്കും.

ജർമനി, ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, നെത൪ലൻഡ് തുടങ്ങിയ യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നുള്ള സൺഡേസ്കൂൾ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും. ജിജു കെ. ജോ൪ജ്ജ്, ലിബിൻ വ൪ഗീസ്, മാത്യൂസ് ജോ൪ജ്ജ്, സിനോ തോമസ് എന്നിവ൪ ജനറൽ കൺവീന൪മാരായി പ്രവ൪ത്തിക്കുന്നു.

വിവരങ്ങൾക്ക്: +919496326099, +491794755677.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News