LATEST NEWS
മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി; ഓസ്ട്രേലിയ 12 റണ്‍സിന് ജയിച്ചു

മൂന്നാം ട്വന്റി20യില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 12 റണ്‍സിന് തോല്‍വി. ഫീല്‍ഡിങ് പിഴവുകളും മോശം ബാറ്റിങ് പ്രകടനവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. അവസാനം മത്സരം പരാജയപ്പെട്ടെങ്കിലും 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.ഓസീസിനായി മിച്ചല്‍സ്റ്റാര്‍ക്ക് നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ 12 ട്വന്റി20 മത്സരങ്ങളില്‍ ഇന്ത്യ ആദ്യമായാണ് പരാജയം അറിയുന്നത്. ഇന്ത്യന്‍ ബാറ്റിങ്ങില്‍ കാര്യമായി ആരും തിളങ്ങാതിരുന്നപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യക്ക് ആശ്വാസകരമായ റണ്‍സിലേക്കെത്തിച്ചത്. കോലി 61 പന്തില്‍ നാല് ഫോറും മൂന്നു സിക്സും സഹിതം 84 റണ്‍സെടുത്തു. ട്വന്റി20യില്‍ കൂടുതല്‍ 50 ല്‍ അധികം സ്കോറുമായി കോലി രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
ഇന്ത്യന്‍ ബാറ്റിങ്ങില്‍ മത്സരത്തില്‍ രണ്ടാം ബോളില്‍ത്തന്നെ കെ.എല്‍ രാഹുല്‍ റണ്സൊന്നുമെടുക്കനാവാതെ പുറത്തായാണ് തുടങ്ങിയത്. അതിനുശേഷം ക്രീസില്‍ ഒരുമിച്ച ധവാന്- കോലി കൂട്ടുകെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. ഇരുവരും 51 പന്തില്‍ നിന്ന് 74 റണ്‍സ് അടിച്ചടുത്തു.
സഞ്ജു ഇത്തവണയും മത്സരത്തിലും നിരാശപ്പെടുത്തി. ഒന്‍പതു പന്തില്‍ നിന്ന് 10 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ പിന്നാലെ എത്തിയ ശ്രേയസ്സ് അയ്യരും റണ്‍സൊന്നും എടുക്കാതെ മടങ്ങി. ഇന്ത്യന്‍ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ക്രീസിലെത്തിയ ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് കോലി ഇന്ത്യയെ ജയത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചു. 25 പന്തില്‍ നിന്ന് 44 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. 18ാം ഓവറില്‍ ഹാര്‍ദിക്കിനെ പുറത്താക്കി ആദം സാംപ ഓസീസിന് പ്രതീക്ഷ നല്കി. 13 പന്തില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്സും സഹിതം 20 റണ്‍സ് നേടി. 19ാം ഓവറില്‍ കോലിയെ ആന്‍ഡ്രൂ ടൈ പുറത്താക്കി ജയം ഓസീസിന്റെ വരുതിയാലാക്കി.
-
KERALA9 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA9 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA9 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA10 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA10 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA10 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA10 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA10 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന