Connect with us
Malayali Express

Malayali Express

അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ ചൈന കൂടുതല്‍ മിലിട്ടറി ക്യാമ്പുകള്‍ സജ്ജമാക്കുന്നു

INDIA

അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ ചൈന കൂടുതല്‍ മിലിട്ടറി ക്യാമ്പുകള്‍ സജ്ജമാക്കുന്നു

Published

on

ദോക്ലാമില്‍ ഏതു നിമിഷവും ഒരു സൈനിക ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പ് പ്രതീക്ഷിച്ച് അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ ചൈന മിലിട്ടറി ക്യാമ്പുകള്‍ കൂടുതല്‍ സജ്ജമാക്കുന്നതായി റിപ്പോര്‍ട്ട്. 2017 ല്‍ ഉണ്ടായ പ്രശ്നത്തിന് പിന്നാലെയാണ് ഇവിടെ ചൈന ഈ രീതിയില്‍ ഒരു നീക്കം നടത്തുന്നത്. ചൈനയ്ക്ക് തക്ക മറുപടി നല്‍കാന്‍ സുസജ്ജമായിട്ടാണ് ഇന്ത്യന്‍ സൈന്യത്തിന്റെയും നിലനില്‍പ്പ്.

സൈനിക പിന്‍മാറ്റം സംബന്ധിച്ച കരാറുകള്‍ ഉണ്ടെങ്കില്‍ പോലും അത് പാലിക്കാതെ വരാനിരിക്കുന്ന കടുത്ത ശൈത്യത്തെ അവഗണിച്ച് ഇരു രാജ്യങ്ങളും ഇവിടുത്തെ ദുരിതം നിറഞ്ഞ ഉയരങ്ങളില്‍ സൈനികരെ ഇപ്പോഴും വിന്യസിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ മിലിട്ടറി ക്യാമ്പുകള്‍ ചൈന സൃഷ്ടിച്ചിട്ടുണ്ട്. ഏകദേശം 20 ലധികം ക്യാമ്പുകളെങ്കിലും ഉണ്ടാകാമെന്നാണ് ഈ മേഖലയിലുള്ള ആള്‍ക്കാരെ ഉദ്ധരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

എന്തെങ്കിലൂം പ്രശ്‌നം ഉണ്ടായാല്‍ ദ്രുതഗതിയിലും ഫലപ്രദമായും പ്രവര്‍ത്തിക്കാന്‍ കഴിയും വിധത്തില്‍ എല്‍എസിയിലെ തങ്ങളുടെ മേഖലകളില്‍ പെട്രോളിംഗ് നടത്തുന്ന ചൈനീസ് സൈനികര്‍ക്ക് വേണ്ടിയാണ് ഈ ക്യാമ്പുകള്‍. ഭൂട്ടാന്‍ പ്രദേശത്ത് ചൈന റോഡുകളും മറ്റും നിര്‍മ്മിക്കുന്നതിനെതിരേ ഇന്ത്യ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് 2017 ല്‍ ഇന്ത്യാ-ചൈനാ സൈനികര്‍ തമ്മിലുള്ള പ്രശ്നം രണ്ടു മാസത്തോളമാണ് നീണ്ടു നിന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലേക്ക് ചൈനയ്ക്ക് ഭൂട്ടാന്‍ വഴി എളുപ്പം എത്താന്‍ സാധിക്കുമെന്നതായിരുന്നു ഇന്ത്യയടെ എതിര്‍പ്പിന് കാരണം.

ചൈനീസ് സൈന്യത്തിന്റെ ഈ നീക്കത്തിനെതിരേ ഇന്ത്യ ശക്തമായി പ്രതികരിച്ചത് ലോകരാജ്യങ്ങളുടെ ശ്രദ്ധയെ വിളിച്ചു വരുത്തുകയും ചെയ്തു. ചൈനയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തിലാണ് ലഡാക്കില്‍ ഇന്ത്യ മറുപടി പറയുന്നത്. ഈ വര്‍ഷം ഏപ്രില്‍ മെയ് മുതല്‍ കിഴക്കന്‍ ലഡാക്കിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ചൈനയും ഇന്ത്യയും പല തവണ ഉരസിയിരുന്നു.

കടുത്ത കാലാവസ്ഥയില്‍ പോലും ഏതു സമയത്തും അയല്‍ക്കാരായ എതിരാളികളുടെ എത്ര വലിയ ഭീഷണിയെയും ദ്രുതഗതിയില്‍ നേരിടാന്‍ പാകത്തിന് 50,000 സൈനികരെയാണ് അതിര്‍ത്തിയില്‍ ഇന്ത്യയും വിന്യസിപ്പിച്ചിരിക്കുന്നത്. വലിയ യുദ്ധോപകരണങ്ങളുടെ പിന്‍ബലത്തില്‍ 60,000 സൈനികരെയാണ് ചൈന വിന്യസിപ്പിച്ചിരിക്കുന്നത്.

Continue Reading

Latest News