INDIA
കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കില്ല, പരിശോധിക്കാന്‍ കമ്മറ്റിയാകാമെന്ന് കേന്ദ്രം ; സമരം തുടരുമെന്ന് കര്‍ഷകസംഘടനകള്‍

കര്‍ഷകരുടെ വന്‍ പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ച ആദ്യ റൗണ്ട് പരാജയമായി. ഇക്കാര്യത്തില്‍ ഡിസംബര്‍ 3 ന് വീണ്ടും ചര്‍ച്ച നടത്തും. നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മറ്റിയെ വെയ്ക്കാമെന്ന വാഗ്ദാനം കര്‍ഷകര്‍ക്ക് സ്വീകാര്യമായില്ല.
സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ളവരെ മാറ്റി നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ചില നേതാക്കളെ മാത്രമാണ് സമരത്തിന് ക്ഷണിച്ചത്. നിയമഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം കര്‍ശന നിലപാട് എടുത്തപ്പോള്‍ കമ്മറ്റിയെ വെയ്ക്കാമെന്ന വാദം കര്‍ഷക നേതാക്കളും തള്ളി. കമ്മറ്റിയില്‍ ആരെല്ലാം വേണമെന്ന് കര്‍ഷക സംഘടനകള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശിക്കാം എന്ന കേന്ദ്ര നിര്‍ദേശവും കര്‍ഷക നേതാക്കള്‍ തള്ളി. കമ്മറ്റി വേണമെങ്കില്‍ ആകാം നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്രം നിലപാട് എടുത്തപ്പോള്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷകരും നിലപാട് എടുത്തിരിക്കുകയാണ്.
അതിനിടയില്‍ സമരത്തില്‍ പങ്കാളിയാകാന്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. കാര്‍ഷിക നവീകരണം എന്ന രീതിയില്‍ കൊണ്ടുവന്നിരിക്കുന്ന നിയമം ക്യാന്‍സല്‍ ചെയ്യണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ചാലും തങ്ങള്‍ പിരിഞ്ഞുപോകില്ലെന്നും പ്രതിഷേധം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന് പറയുന്നു. നേരത്തേ നവംബര്‍ 13 ന് നടന്ന യോഗത്തില്‍ തന്നെ പ്രത്യേക കമ്മറ്റി വാദം ഉയര്‍ന്നു വന്നതാണ്. എന്നാല്‍ പല കര്‍ഷക നേതാക്കളും ഇതിനെ ശക്തമായി എതിര്‍ക്കുകയും പുതിയതായി കൊണ്ടുവന്ന മൂന്ന് നിയമങ്ങളും എടുത്തു മാറ്റണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.
കൃഷിമന്ത്രി നരേന്ദ്രതോമാറും പീയൂഷ് ഗോയലും ഏതാനും ജൂനിയര്‍ വ്യവസായ മന്ത്രി സോം പ്രകാശും 35 കര്‍ഷക പ്രതിനിധികളുമാണ് യോഗം ചേര്‍ന്നത്. നാളെകര്ഷക സംഘടനകളുടെ നേതാക്കന്മാര് യോഗം ചേരുന്നുണ്ട്. ഇന്നത്തെ യോഗത്തിന്റെ വിലയിരുത്തല്‍ അതിലുണ്ടാകും. അതിന് ശേഷം ഡിസംബര്‍ 3 മുതല്‍ സര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷക സംഘടനാ നേതാക്കളും ദിനംപ്രതി കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിസന്ധിയും കൊടും തണുപ്പും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷം വരെ സമരം നടത്തേണ്ടി വന്നാലും തങ്ങള്‍ അതിനുള്ള തയ്യാറെടുപ്പുമായിട്ടാണ് വന്നിട്ടുള്ളതെന്നാണ് സമരക്കാര്‍ പറയുന്നത്.
ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമാര്‍, തുടങ്ങിയവര്‍ ബിജെപി നേതാവ് ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 48 മണിക്കൂറിനിടയില്‍ മൂന്നാം തവണയാണ് കൂടിക്കാഴ്ച. ഹരിയാനയലെ ഉപ മുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടി നേതാവുമായി ദുഷ്യന്ത് ചൗട്ടാല കര്‍ഷകരോടുള്ള നയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ വിശാലമായി ചിന്തിക്കണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ

മഹാരാഷ്ട്രയില്‍ നിന്നുള്ളവരുടെ ആര്‍ടിപിസിആര്‍ ഫലം പരിശോധിച്ചില്ല: നാല് വിമാന കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് ഡല്‍ഹി

ചുരുക്കി പറഞ്ഞാല്‍ മോദി രക്ഷിക്കണം, പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട് ; കെജ്രിവാളിന്റെ കത്തിനെ പരിഹസിച്ച് കങ്കണ
-
KERALA7 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA7 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA7 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA7 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA7 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA7 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA7 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA7 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്