Connect with us
Malayali Express

Malayali Express

ഓസീസിനെതിരെ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി: പരമ്പരയും കൈവിട്ടു

SPORTS

ഓസീസിനെതിരെ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി: പരമ്പരയും കൈവിട്ടു

Published

on

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസീസിന്റെ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 2-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി.

ഓസീസിന്റെ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കായി നായകന്‍ വിരാട് കോഹ്ലി( 87 പന്തില്‍ 89 റണ്‍സ്) കെഎല്‍ രാഹുല്‍ (66 പന്തില്‍ 76 റണ്‍സ്) എന്നിവരുടെ അര്‍ധ സെഞ്ചുറി പോരാട്ടം ഫലം കണ്ടില്ല. കോഹ്ലിയെ ഹേസല്‍വുഡും രാഹുലിനെ ആദം സാംപയുമാണ് മടക്കിയത്.

മായങ്ക് അഗര്‍വാള്‍(28 റണ്‍സ്), ശിഖര്‍ ധവാന്‍(30) എന്നിവര്‍ മികച്ച തുടക്കമെന്ന് തോന്നിപ്പിച്ചുവെങ്കിലും സ്‌കോര്‍ 58 ല്‍ എത്തിയപ്പോള്‍ ഹേസല്‍വുഡ് ധവാനെ മടക്കി. തൊട്ടു പിന്നാലെ മായങ്കും കമ്മിന്‍സിന്റെ പന്തില്‍ മടങ്ങി. ശ്രേയസ് അയ്യര്‍( 38 റണ്‍സ്), ഹാര്‍ദിക് പാണ്ഡ്യ(28), രവീന്ദ്ര ജഡേജ(24) ജസ്പ്രീത് ബുമ്ര(0) മൊഹമ്മദ് ഷമി(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സമ്പാദ്യം. 10 റണ്‍സുമായി നവ്ദീപ് സെയ്നിയും യുസ്വേന്ദ്ര ചഹല്‍(4)ഉം പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി കമ്മിന്‍സ് മൂന്ന് വിക്കറ്റും, ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഹെന്റിക്രൂസ് മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയും(104 റണ്‍സ്), ഡേവിഡ് വാര്‍ണര്‍(83 റണ്‍സ്), ആരോണ്‍ ഫിഞ്ച്(60), ലബുഷെയ്ന്‍(70), മാക്സ്വെല്‍(63) എന്നിവരുടെ അര്‍ധ സെഞ്ചുറകിളുമാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Continue Reading

Latest News