INDIA
ബി.ജെ.പിയെ എതിര്‍ക്കുന്നവരെ പാക്കിസ്ഥാനികളും ഖാലിസ്ഥാനികളും അര്‍ബന്‍ നക്സലുകളുമാക്കുന്നു: മെഹബൂബ

പാക്കിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. ചൈനയുമായി ചര്‍ച്ച നടത്താമെങ്കില്‍ എന്തുകൊണ്ട് പാക്കിസ്ഥാനുമായി ചര്‍ച്ച പാടില്ലെന്ന് മുഫ്തി ചോദിച്ചു. ലഡാക്കില്‍ ഇന്ത്യന്‍ മണ്ണ് പിടിച്ചെടുക്കുമ്പോള്‍ പോലും ചൈനയുമായി ചര്‍ച്ച നടത്താം. എന്നാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും മുഫ്തി പറഞ്ഞു. പാക്കിസ്ഥാന് മുസ്ലീം രാജ്യമായതിനാലാണോ ചര്‍ച്ച നടത്താന്‍ വിമുഖതയെന്നും മുഫ്തി ചോദിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് മെഹബൂബ മുഫ്തി ഉന്നയിച്ചത്. മുസ്ലീങ്ങളെ പാക്കിസ്ഥാനികളെന്നും സര്‍ദാര്‍മാരെ ഖാലിസ്ഥാനികളെന്നും ആക്ടിവിസ്റ്റുകളെ അര്‍ബന്‍ നക്സലുകള്‍ എന്നും വിളിക്കുന്നതാണ് ബി.ജെ.പി നയമെന്നും മെഹബൂബ വിമര്‍ശിച്ചു. അങ്ങനെയെങ്കില്‍ ആരാണ് ഹിന്ദുസ്ഥാനികള്‍, ബി.ജെ.പിക്കാര്‍ മാത്രമാണോയെന്നും മെഹബൂബ ചോദിച്ചു. ജനാധിപത്യമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാനാണ് ബി.ജെ.പി നീക്കം. മതേതര ശബ്ദങ്ങളെ അനുവദിക്കാത്തതാണ് ബി.ജെ.പി നിലപാടെന്നും മെഹബൂബ പറഞ്ഞു.
രാജ്യത്തെ പ്രതിപക്ഷ നിരയെ അടിച്ചമര്‍ത്തിയിരിക്കുകയാണ്. എതിര് ശബ്ദങ്ങളെയെല്ലാം ഇ.ഡിയെ പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. മാധ്യമങ്ങള്‍ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നത്. എത്തിക്സ് പ്രകാരം പ്രവര്‍ത്തിക്കുന്നത് ചിലര്‍ മാത്രമാണ്. ആര്‍ക്കെതിരെയും തെളിവില്ലാതെ യു.എ.പി.എ കേസ് ചുമത്താവുന്ന സാഹചര്യമാണെന്നും മെഹബൂബ മുഫ്തി.
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA23 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA23 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA23 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA23 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA23 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്