INDIA
ബോളിവുഡ് നടി ഊര്‍മ്മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക്

ബോളിവുഡ് നടി ഊര്‍മ്മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക്. തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. കോണ്‍ഗ്രസില്‍ നിന്ന് 2019 സെപ്റ്റംബറിലാണ് ഊര്‍മ്മിള രാജിവച്ചത്. കഴിഞ്ഞ വര്‍ഷം മുംബൈബയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഊര്‍മ്മിള രാജിവച്ചത്. അതേസമയം കഴിഞ്ഞ ഒക്ടോബര്‍ 30ന് ശിവസേന ഉര്‍മ്മിളയെ നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മ്മിള മദോണ്ഡ്കറിന്െ്റ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഊര്‍മ്മിളയെ നാമനിര്‍ദ്ദേശം ചെയ്യണോ വേണ്ടയോ എന്നത് സംസ്ഥാന സര്‍ക്കാരിന്‍െ്റ തീരുമാനമായിരിക്കുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറയുകയും ചെയ്തിരുന്നു.
-
GULF8 mins ago
സൗദി അറേബ്യയ്ക്കും കോവിഡ് വാക്സിന് നല്കാന് ഒരുങ്ങി ഇന്ത്യ
-
INDIA15 mins ago
ഭക്ഷണം കഴിച്ചതിന്റെ തുക നല്‍കാത്ത 24കാരനെ ഹോട്ടല്‍ ഉടമ അടിച്ചുകൊന്നു
-
KERALA20 mins ago
കെ സുരേന്ദ്രന്റെ മകളെ ഫെയ്സ്ബുക്കില്‍ അധിക്ഷേപിച്ച സംഭവം : പൊലീസ് കേസെടുത്തു
-
INDIA27 mins ago
ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയില്‍ കര്‍ഷക റാലി : പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു
-
INDIA22 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA1 day ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA1 day ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA1 day ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം