INDIA
കര്‍ഷക സമരത്തെ പിന്തുണച്ച് ഡല്‍ഹിയില്‍ എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീപിടിച്ച് മരിച്ചു

കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയില്‍ എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീപിടിച്ചു മരിച്ചു. കര്‍ഷക സമരത്തിന് പിന്തുണ അര്‍പ്പിക്കാന്‍ പഞ്ചാബില്‍ നിന്ന് എത്തിയ ജനക് രാജ് ആണ് മരിച്ചത്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുന്നതിനിടെ തീപിടുത്തമുണ്ടായതാണ് ദുരന്തത്തില്‍ കലാശിച്ചത്.
ട്രാക്ടര്‍ റിപ്പയര്‍ ചെയ്യുന്ന ജോലിക്കാരനാണ് 55കാരനായ ജനക് രാജ്. കര്‍ഷക സമരം തുടങ്ങിയതോടെ സമരത്തിന് പിന്തുണ അര്‍പ്പിക്കാനും വോളണ്ടിയറായി സമരക്കാര്‍ക്ക് സഹായം ചെയ്യാനും കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം കാറിനുള്ളില്‍ കിടന്നുറങ്ങിയതാണ് അദ്ദേഹം.
രാത്രി കാറിന് തീപിടിക്കുകയും അദ്ദേഹം പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു. പഞ്ചാബിലെ ബര്‍നാല ജില്ലക്കാരനാണ് ജനക് രാജ്. ബി.ജെ.പിയുടെ മുന്‍ ഘടകകക്ഷിയും കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിട്ട പാര്‍ട്ടിയുമായ ശിരോമണി അകാലിദള്‍ ജനക് രാജിന്െ്റ മരണത്തില്‍ അനുശോചിച്ചു. പോരാട്ടങ്ങളുടെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന പേരായിരിക്കും ജനക് രാജിന്േ്റതെന്ന് ശിരോമണി അകാലിദള്‍ പ്രസ്താവനയില്‍ പറഞ്ഞു.
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA22 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA23 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA23 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA23 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA23 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA24 hours ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്