INDIA
തകര്‍ന്നുവീണ മിഗ് 29കെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പൈലറ്റിനായി തിരച്ചില്‍ തുടരുന്നു

കടലില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ കണ്ടെത്തി. അറബിക്കടലില്‍ ഗോവ തീരത്ത് നിന്നുമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വ്യോമസേനാ വക്താവ് വെളിപ്പെടുത്തി. അതേസമയം വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് നിഷികാന്ത് സിംഗിനെ കണ്ടെത്തിയിട്ടില്ല. ഒന്‍പത് യുദ്ധക്കപ്പലുകളും 14 വിമാനങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്.
വിമാനത്തിന്റെ ടര്‍ബോ ചാര്‍ജര്‍, ഇന്ധന ടാങ്ക് എഞ്ചിന്, വിംഗ് എഞ്ചിന് തുടങ്ങിയവയാണ് കടലില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ വ്യാഴാഴ്ചയാണ് റഷ്യന്‍ നിര്‍മ്മിത ഇരട്ട സീറ്റ് പരിശീലന വിമാനമായ മിഗ് 29കെ. വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ കടലില്‍ പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ ഉടന്‍ തന്നെ രക്ഷിക്കാനായി. എന്നാല്‍ നിഷികാന്ത് സിംഗിനെ കാണാതാവുകയായിരുന്നു.
കൂടുതല്‍ യുദ്ധകപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മിഗ് 29കെ ഉള്‍പ്പെട്ട നാലാമത്തെ അപകടമാണ് വ്യാഴാഴ്ച നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകട കാരണം വ്യക്തമല്ല. മിഗ് 29കെ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിമാനങ്ങള്‍ക്ക് എഞ്ചിന് തകരാറും എയര്‍ഫ്രെയിം പ്രശ്നങ്ങളും ഫൈ്ള ബൈ വയര്‍ സിസ്റ്റത്തിലെ തകരാറുകളും 2016ല്‍ തന്നെ കണ്ടെത്തിയിരുന്നു.
2013ലാണ് മിഗ് 29കെ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. റഷ്യയില്‍ നിന്ന് 45 മിഗ് 29കെ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്.
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA23 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA24 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA24 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA24 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA24 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്