Connect with us
Malayali Express

Malayali Express

ഹഡ്സൺ കൗണ്ടിയിൽ സൗജന്യ ക്രിസ്മസ് ട്രീ വിതരണം നവംബർ 28 ന്

USA

ഹഡ്സൺ കൗണ്ടിയിൽ സൗജന്യ ക്രിസ്മസ് ട്രീ വിതരണം നവംബർ 28 ന്

Published

on


പി പി ചെറിയാൻ

ഹഡ്സൺ (ന്യൂജഴ്സി) ∙ ഹഡ്സൺ കൗണ്ടി പൊലീസ് ഓഫിസേഴ്സ്, അഗ്നിശമന സേനാംഗങ്ങൾ, ഇഎംടി, ഫസ്റ്റ് ഡെ പോണ്ടേഴ്സ്, ഫ്രണ്ട് ലൈൻ വർക്കേഴ്സ്, അധ്യാപകർ എന്നിവർക്ക് സൗജന്യ ക്രിസ്മസ് ട്രീ വിതരണം ചെയ്യുന്നു.

ബ്രുയ്ൻസ് സ്റ്റേഡിയം സോക്കർ ഫിൽഡ് പാർക്കിംഗ് ലോട്ടിൽ നവംബർ 28 ശനിയാഴ്ച രാവിലെ 10 മുതലാണ് വിതരണം നടക്കുക. തിരിച്ചറിയൽ കാർഡ് വേണമെന്ന് ഒരു നിബന്ധന മാത്രമാണുള്ളത്. 1960 മുതൽ ഹഡ്സൺ കൗണ്ടിയിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡിറ്റി അലൻ ഫാമിലിയാണ് ഈ വർഷം പാൻഡമിക്കിനെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ജീവൻ പോലും പണയം വച്ച് ആത്മാർത്ഥ പ്രവർത്തനം നടത്തിവരുന്ന എല്ലാവിഭാഗം പ്രവർത്തകരേയും ആദരിക്കുന്നതിന് തീരുമാനിച്ചത്.
ഈ വർഷം എല്ലാവരേയും സംബന്ധിച്ചു വളരെ ദുഷ്കരമായിരുന്നു. ത്യാഗനിർഭരമായ സേവനം നടത്തിയവർ ഇന്ന് മറ്റുള്ളവർക്ക് വളരെ പ്രചോദനം നൽകുന്നു. ഈ ഹോളിഡെ സീസൺ ആഘോഷിക്കുന്നതിന് ഞങ്ങളാലാവും വിധം സഹായം നൽകുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് ഡിറ്റി അലൻ കോൺട്രാക്റ്റിങ് പ്രിൻസിപ്പാൽ ഡാൻ അലൻ പറഞ്ഞു. ക്രിസ്മസ് ട്രീ സ്റ്റോക്കനുസരിച്ച് ആദ്യമാദ്യം വരുന്നവർക്കാണ് മുൻഗണന ലഭിക്കുകയെന്നും ഇവർ അറിയിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News