KERALA
സി.എം.രവീന്ദ്രന് ഇന്ന് ചോദ്യംചെയ്യലിന് ഇഡിയുടെ മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇന്ന് ചോദ്യംചെയ്യലിന് ഇഡിയുടെ മുന്നില്‍ ഹാജരാകില്ല . കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സി.എം രവീന്ദ്രന് ഇന്നത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ല . ഇന്നലെ മെഡിക്കല്‍ രേഖകള്‍ സഹിതം ഇക്കാര്യം രവീന്ദ്രന് ഇഡിയെ അറിയിച്ചു .
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു നേരത്തെ ചോദ്യം ചെയ്യാനായി ഇഡി വിളിച്ചതിന്റെ തൊട്ടു പിന്നാലെ സി.എം. രവീന്ദ്രനു കോവിഡ് സ്ഥിരീകരിച്ചിരുന്നു . കോവിഡ് ഭേദമായ ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി ഇന്നു ഹാജരാകണമെന്നു കാട്ടി നോട്ടീസ് നല്‍കിയത് . നോട്ടീസ് കിട്ടിയതിനുപിന്നാലെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡിനു ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങളും രക്തത്തിലെ ഓക്സിജന്റെ അളവിലെ വ്യതിയാനവുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് . മെഡിക്കല്‍ ഐസിയുവില്‍ കഴിയുന്ന അദ്ദേഹത്തിന് വിദഗ്ധ പരിശോധന തുടരുന്നതിനാല്‍ എന്ന് ആശുപത്രി വിടാനാകുമെന്ന് പറയാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA23 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA23 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA23 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA23 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA23 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്