Connect with us
Malayali Express

Malayali Express

തെരഞ്ഞെടുപ്പ്: മുരളീധരന്‍ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി; ചര്‍ച്ച ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി

KERALA

തെരഞ്ഞെടുപ്പ്: മുരളീധരന്‍ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി; ചര്‍ച്ച ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി

Published

on

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം കോണ്‍ഗ്രസ് നേതൃത്വത്തില്‍ പരസ്യമായ വാക്പോരിന് വഴിയൊരുക്കുന്നു. കെ.മുരളീധരനെതിരെ പരസ്യ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. മുരളീധരന്‍ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് സഖ്യമില്ല. സഖ്യം വേണ്ടെന്ന് തീരുമാനിച്ചത് മുരളീധരന്‍ കൂടി പങ്കെടുത്ത സമിതിയിലാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, മുരളധീരന്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കോഴിക്കോട് ആര്‍.എം.പിക്ക് നിശ്ചയിച്ച സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും സംസ്ഥാന നേതൃത്വം ഔദ്യോഗിക ചിഹ്നം അനുവദിച്ചതുമാണ് കെ.മുരളീധരന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തില്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News