KERALA
കളമശേരിയില്‍ കോവിഡ് രോഗിയുടെ മരണ കാരണം ജീവനക്കാരുടെ അനാസ്ഥയല്ലെന്ന് പോലീസ്

കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗിയുടെ മരണകാരണം ആശുപത്രി ജീവനക്കാരുടെ അനാസ്ഥയല്ലെന്ന് പോലീസ്. കോവിഡ് രോഗിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയശേഷം നല്കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ചികിത്സയിലിരിക്കെ ജുലൈ 24 നാണ് പള്ളുരുത്തി സ്വദേശി ഹാരിസ്(51) മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കളമശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയില്‍ നിയമനടപടി സ്വീകരിക്കത്തക്ക വീഴ്ച മെഡിക്കല്‍ കോളേജ് സ്റ്റാഫിന്റെയോ അധികൃതരുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. ഹാരിസിന്റെ മരണം ഓക്സജിന്‍ മാസ്ക് മാറിയിട്ടാണെന്ന് വ്യക്ക്തമാക്കി മെഡിക്കല്‍ കോളേജിലെ നഴ്സിങ് സൂപ്രണ്ട് കീഴ്ജീവനക്കാര്‍ക്ക് അയച്ച ഓഡിയോ പുറത്തുവന്നതോടെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നലകിയത്. പിന്നാലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ഡോക്ടര്‍ നജ്മയും ഈ ആരോപണം ശരിയാകാമെന്ന് വ്യക്തമാക്കി രംഗത്തു വന്നതോടെ വിവാദമായിരുന്നു.
-
INDIA2 mins ago
ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയില്‍ കര്‍ഷക റാലി : പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു
-
INDIA22 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA24 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA24 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA24 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA1 day ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA1 day ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു