GULF
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ്: ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡിസംബര്‍ 1മുതല്‍ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ച മുതല്‍ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഫോറം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ എമര്‍ജ്ജന്‍സി സര്‍ട്ടിഫിക്കറ്റ് ( ഔട്ട് പാസ്) ലഭിച്ചവര്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. പകരം എംബസിയില്‍ എത്തി അവയുടെ കാലാവധി പുതുക്കിയാല്‍ മതിയാകുന്നതാണു. ഇത് ലളിതമായ നടപടിക്രമങ്ങള്‍ വഴി ഉടന്‍ തന്നെ പൂര്‍ത്തിയാക്കി നല്‍കുന്നതാണ്. അതേപോലെ നേരത്തെ എമര്‍ജ്ജന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ അവരുടെ താമസരേഖ നിയമവിധേമാക്കി രാജ്യത്ത് തുടരാനാണു ആഗ്രഹിക്കുന്നതെങ്കില്‍ ഔട് പാസ് തിരികെ വാങ്ങി അവര്‍ക്ക് പുതിയ പാസ്സ്പോര്‍ട്ട് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച ശേഷം മാത്രമേ താമസരേഖ നിയമ വിധേയമാക്കുവാനോ രാജ്യം വിടുവാനോ സൗകര്യമുള്ളത്. ഇത് സംബന്ധിച്ച് കുവൈത്ത് അധികൃതരില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടുമെന്നും സ്ഥാനപതി അറിയിച്ചു. ഈ അവസരം എല്ലാ ഇന്ത്യക്കാരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിലവിലെ സാഹചര്യത്തില്‍ പ്രതിമാസം ഒരു തവണ ഓപ്പണ്‍ ഹൗസ് പരിപാടി സംഘടിപ്പിക്കുമെന്നും സിബി ജോര്‍ജ്ജ് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്മ്മാര് നേരിടുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിപാടിയില്‍ ഉന്നയിക്കപ്പെട്ടു. ഇത് പരിഹരിക്കാന്‍ കുവൈത്ത് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരുന്നതായി സ്ഥാനപതി അറിയിച്ചു.
-
INDIA3 mins ago
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ട് രാഹുല്‍; യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കണമെന്നു നിര്‍ദേശം
-
KERALA25 mins ago
ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ പി.ജെ. ജോസഫിന്റെ മരുമകനും
-
KERALA29 mins ago
സംസ്ഥാനത്ത് 1,412 പേര്‍ക്ക് കോവിഡ്: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി രോഗബാധ
-
INDIA5 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA5 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA5 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA5 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA5 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം