Connect with us
Malayali Express

Malayali Express

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് രൂക്ഷമാകുന്നു; ട്രെയിന്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും

INDIA

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് രൂക്ഷമാകുന്നു; ട്രെയിന്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും

Published

on

മഹാരാഷ്ട്രയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്താന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ആലോചിക്കുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല. ഔദ്യോഗിക ഉത്തരവ് ടന്‍ പുറത്തിറങ്ങുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഒക്ടോബര്‍ 28ന് ശേഷമാണ് ഡല്‍ഹിയില്‍ വീണ്ടും കോവിഡ് രൂക്ഷമായത്. വീണ്ടും പ്രതിദിന വര്‍ദ്ധനവ് അയ്യായിരത്തിന് മുകളിലേക്ക് പോയി. നവംബര്‍ 11നാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 8500 പേര്‍ക്കാണ് ഒറ്റ ദിവസം കൊണ്ട് രോഗം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച 7546 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ മൊത്തം രോഗികളുടെ എണ്ണം 5,10,630 ആയി.

വെള്ളിയാഴ്ച 6,685 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 4,59,368 പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു.

Continue Reading

Latest News