USA
മധുവിധു ആഘോഷത്തിനിടെ ദമ്പതികൾക്കു ദാരുണാന്ത്യം

പി പി ചെറിയാൻ
ന്യുയോർക്ക് ∙ മധുവിധു ആഘോഷിത്തിനിടെ ദമ്പതികൾക്കു ദാരുണാന്ത്യം. പാക്കിസ്ഥാൻ അമേരിക്കൻ വംശജനായ കോർപറേറ്റ് അറ്റോർണി മുഹമ്മദ് മാലിക്കം (35) ഭാര്യ നൂർഷാ (29) യുമാണ് കരീബിയൻ റിസോർട്ടിൽ വച്ച് അപകടത്തിൽപ്പെട്ടത്. റിസോർട്ടിനു സമീപം ഇരുവരും നീന്തികൊണ്ടിരിക്കെ ശക്തമായ അടിയൊഴുക്കിൽപെട്ടു. സഹായത്തിനായി എത്തിച്ചേർന്നവർ ഇവരെ കരയ്ക്കെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു.
ന്യുയോർക്ക് ഈസ്റ്റ് മെഡോയിൽ നാലു ദിവസം മുമ്പാണ് ഇവർ വിവാഹിതരായത്. ഓൽഷൻ ഫ്രോം വൊളോസ്ക്കിയിലെ അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്ക്. പ്രഗൽഭനായ അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്കെന്ന് ഓൽഷൻ ഫ്രോം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യുയോർക്ക് യൂണിവേഴ്സിറ്റി ലെങ്കോൺ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നാലാം വർഷ വിദ്യാർഥിനിയായിരുന്നു നൂർഷാ.
ദമ്പതികൾ മരിക്കാനിടയായ റിസോർട്ടിനു സമീപം അപകട സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിച്ചില്ലായിരുന്നുവെന്ന് മുഹമ്മദിന്റെ പിതാവ് മെക്ക്ബൂൽ മാലിക്ക് പറഞ്ഞു.
-
KERALA8 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA8 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA9 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA9 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA9 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA10 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്