Connect with us
Malayali Express

Malayali Express

ഡല്‍ഹിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താ‍നൊരുങ്ങി സര്‍ക്കാര്‍

INDIA

ഡല്‍ഹിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താ‍നൊരുങ്ങി സര്‍ക്കാര്‍

Published

on

ഡല്‍ഹി : രാജ്യതലസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ എര്‍പ്പെടുത്താ‍ന്‍ തീരുമാനിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍ . കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു .

ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തിനോട് അനുവാദം തേടിയത് . ഇതിന് പുറമെ സംസ്ഥാനത്ത് അനുവദിച്ചിരുന്ന നിരവധി ഇളവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു .

വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട് . നേരത്തെ 200 അതിഥികള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ നിലവില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.

Continue Reading

Latest News