USA
സേനയിൽ പരിശീലനം പൂർത്തിയാക്കി സഹോദരിമാർ

പി പി ചെറിയാൻ
ഹാരിസ് ഐലന്റ് (സൗത്ത് കാരലൈന) ∙ ഒരു കുടുംബത്തിലെ ഇരട്ട സഹോദരിമാർ ഉൾപ്പെടെ മൂന്നുപേരും, മറ്റൊരു കുടുംബത്തിലെ രണ്ടു സഹോദരിമാരും അടങ്ങുന്ന അഞ്ചു പേർ മറീൻ കോർപസ് സെന്ററിൽ നിന്നും പഠനവും പരിശീലനവും പൂർത്തിയാക്കി. പനാമാ സിറ്റിയിൽ ജനിച്ചു ലാസ്വേഗസിലേക്ക് കുടിയേറിയ സഹോദരിമാരായ മറിയ (21), വനേസ (22), മെലിസ (22) എന്നിവരാണ് മറൈൻ സേനയുടെ ഭാഗമാകുന്നത്. ചെറുപ്രായത്തിൽ തന്നെ മിലിട്ടറിയിൽ ചേരണമെന്ന ആഗ്രഹം ഇവർ പ്രകടിപ്പിച്ചിരുന്നു ഇതിൽ വനേസയും (22) മെലിസയും (22) ഇരട്ടകളും, മറിയ ഇവരുടെ ഇളയ സഹോദരിയുമാണ്.
പഠനത്തിൽ സമർഥരായ മെലിസ പൊളിറ്റിക്കൽ സയൻസ്, മെഡിക്കൽ സയൻസ് എന്നീ വിഷയങ്ങളിലും വനേസ പൊളിറ്റിക്കൽ സയൻസ്, ലീഗൽ സയൻസ് എന്നീ വിഷയങ്ങളിലും പഠനം തുടരുന്നു. മറീൻ കോർപ്സ് പരിശീലനം പൂർത്തിയാക്കിയ ഇവരെ മിലിട്ടറി ഒക്യുപേഷണൽ സ്പെഷ്യാലിറ്റിയിലാണ് നിയോഗിച്ചിരിക്കുന്നത്.
വെർജീനിയായിൽ നിന്നുള്ള സഹോദരിമാർ ആഷ്ലിയും (19), ആംബറും (22). സൈന്യത്തിന്റെ ഭാഗമാകുന്നു. പരിശീലനം പൂർത്തിയാക്കിയ ഇവർക്ക് കമ്മ്യൂണിക്കേഷൻസ് ഫീൽഡിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.
-
INDIA2 mins ago
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ട് രാഹുല്‍; യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കണമെന്നു നിര്‍ദേശം
-
KERALA24 mins ago
ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ പി.ജെ. ജോസഫിന്റെ മരുമകനും
-
KERALA29 mins ago
സംസ്ഥാനത്ത് 1,412 പേര്‍ക്ക് കോവിഡ്: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി രോഗബാധ
-
INDIA5 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA5 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA5 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA5 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA5 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം