Connect with us
Malayali Express

Malayali Express

മൂവാറ്റുപുഴ ആറ്റില്‍ ചാടിയ പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കിട്ടി : രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

KERALA

മൂവാറ്റുപുഴ ആറ്റില്‍ ചാടിയ പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കിട്ടി : രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Published

on

കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. പൂച്ചാക്കല്‍ ഭാഗത്ത് മൃതദേഹം തീരത്തടിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രണ്ടാമത്തെ പെണ്‍കുട്ടിക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. അതേസമയം രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുളള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രിയിലാണ് പെണ്‍കുട്ടികള്‍ ആറ്റിലേക്ക് ചാടിയത്. മുങ്ങല്‍ വിദഗ്ദ്ധര്‍ ഉള്‍പ്പടെയുളളവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
രണ്ട് പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടിയെന്ന് സമീപത്ത് താമസിക്കുന്നവരാണ് പൊലീസിനെ അറിയിച്ചത്. പാലത്തിന് സമീപത്തുനിന്ന് യുവതികളുടേതെന്ന് കരുതുന്ന ചെരിപ്പുകളും തൂവാലയും ലഭിച്ചിട്ട‌ുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News