Connect with us
Malayali Express

Malayali Express

ഡല്‍ഹിയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനം

INDIA

ഡല്‍ഹിയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനം

Published

on

ഡല്‍ഹിയില്‍ കോവിഡ് ആര്‍.ടി-പി.സി.ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഇരട്ടിയാക്കാനും മൊബൈല്‍ ടെസ്റ്റിംഗ് വാനുകള്‍ വിന്യസിക്കാനും തീരുമാനിച്ചു.

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം ശക്തമായതോടെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ അവലേകാന യോഗം ചേര്‍ന്നത്. ഡല്‍ഹിയിലെ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഡി.ആര്‍.ഡി.ഒ കോവിഡ് സെന്‍്ററില്‍ 250-300 കിടക്കകള്‍ കൂടി നല്‍കും. ഛത്തര്‍പ്പൂര്‍ കോവിഡ് സെന്‍്ററിലും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.

നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ചികിത്സിക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റും. കിടക്കകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ വിദഗ്ധ സംഘം എല്ലാ ആശുപത്രികളും സന്ദര്‍ശിക്കാനും തീരുമാനമായി.

നേഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും കുറവ് പരിഹരിക്കാന്‍ സി.എ.പി.എഫില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ഡല്‍ഹിയിലേക്ക് എത്തിക്കും. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്ന് കോവിഡ് രോഗികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ആവശ്യമെങ്കില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ നല്‍കുന്നതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കാനും തീരുമാനിച്ചു.

Continue Reading

Latest News