Connect with us
Malayali Express

Malayali Express

രാജ്യത്ത് കോവിഡ് മുക്‌തരുടെ എണ്ണം 80.5 ലക്ഷം കവിഞ്ഞു

INDIA

രാജ്യത്ത് കോവിഡ് മുക്‌തരുടെ എണ്ണം 80.5 ലക്ഷം കവിഞ്ഞു

Published

on

രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 92.79ശതമാനമായി ഉയര്‍ന്നു.കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷത്തിന് താഴെയായി. 106 ദിവസത്തിന് ശേഷം ആദ്യമായാണിത്. 4,94,657 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 4,907 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 125 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. 9,164 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 15,97,255 ആയി.

ഇതുവരെ 17,31,833 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 88,070 സജീവകേസുകളുണ്ട്. 45,560 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതിനോടകം ജീവന്‍ നഷ്ടമായതെന്നും 92.23 ശതമാനമാണ് രോഗമുക്തി നിരക്കെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ഇന്ന് 1,732 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,47,977 ആയി. നിലവില്‍ സംസ്ഥാനത്ത് 20,915 സജീവ കേസുകളാണുള്ളത്. 8,20,234 പേര്‍ രോഗമുക്തി നേടുകയും ഇതിനോടകം 6,828 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,184 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,210 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,50,409 ആയിട്ടുണ്ട്. ഇതില്‍ 7,20,339 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 11,415 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് നിലവില്‍ 18,655 സജീവ കേസുകളുമുണ്ട്.

Continue Reading

Latest News