Connect with us
Malayali Express

Malayali Express

പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ കാണാതായി

INDIA

പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ കാണാതായി

Published

on

തിരൂര്‍: ഭാരതപ്പുഴയില്‍ മണല്‍ക്കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ യുവാവിനെ കാണാതായി. ഒരാള്‍ നീന്തിരക്ഷപ്പെട്ടു. തൃപ്രങ്ങോട് ബീരാഞ്ചിറ കുഞ്ചുകടവില്‍ ബുധനാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. പൊലീസി​​െന്‍റ മണല്‍വേട്ടക്കിടെ രണ്ടു യുവാക്കള്‍ പുഴയില്‍ ചാടുകയായിരുന്നു.

ഇതില്‍ തൃപ്രങ്ങോട് ചേമ്പുംപടി പേരയില്‍ ഇസ്മായിലി​െന്‍റ മകന്‍ അന്‍വറിനെയാണ് (36) കാണാതായത്. രണ്ടുപേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ നീന്തിക്കയറി.

തിരൂര്‍ പൊലീസും ഫയര്‍ഫോഴ്സും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Continue Reading

Latest News