Connect with us
Malayali Express

Malayali Express

ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച യുവാവിനൊപ്പം ഒളിച്ചോടിയ അമ്മയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു

KERALA

ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച യുവാവിനൊപ്പം ഒളിച്ചോടിയ അമ്മയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു

Published

on

മലപ്പുറം : ഒമ്പത് വയസ്സുകാരിയായ മകളെ പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടി പോയ അമ്മയും പ്രതിയായ കാമുകനും പിടിയില്‍. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷും 28 വയസ്സുകാരിയായ യുവതിയുമാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടില്‍ ഒളിച്ച്‌ താമസിക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്.

സുഭാഷ് പീഡിപ്പിച്ച വിവരം കുട്ടി അമ്മയോട് പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ ഞാന്‍ സുഭാഷിനോടൊപ്പം പോകുമെന്നു പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി.എന്നാല്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ കാമുകനൊപ്പം യുവതി നാട് വിടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും, കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

Latest News