Connect with us
Malayali Express

Malayali Express

പീഡനം: മറയൂരില്‍ തടിവെട്ട് തൊഴിലാളി പിടിയില്‍

KERALA

പീഡനം: മറയൂരില്‍ തടിവെട്ട് തൊഴിലാളി പിടിയില്‍

Published

on

ബന്ധുവീട്ടില്‍ താമസിച്ചിരുന്ന ആദിവാസി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ തടിവെട്ടു തൊഴിലാളി അറസ്റ്റില്‍. വട്ടവട കോവിലൂര്‍ സ്വദേശി അഴകേശനെ(40)യാണ് അറസ്റ്റ് ചെയ്തത്.
മറയൂര്‍ പഞ്ചായത്തിലെ ആദിവാസി യുവതി കാന്തല്ലൂര്‍ പഞ്ചായത്തിലെ ഒരു കുടിയിലുള്ള ബന്ധുവീട്ടില്‍ താമസിച്ചു വന്നിരുന്നു. കുടിക്കു സമീപം തടിവെട്ടാനെത്തിയ അഴകേശന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മൊഴി.
ഏഴു മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്നു മാതാപിതാക്കളാണു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അഴകേശനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കും.

Continue Reading

Latest News