Connect with us
Malayali Express

Malayali Express

ജോര്‍ജി വര്‍ഗീസ് പ്രസിഡന്റായി പ്രഖ്യാപിച്ച ഇലക്ഷന്‍ നിയമവിരുദ്ധം: ലീലാ മാരേട്ട്

FOKANA

ജോര്‍ജി വര്‍ഗീസ് പ്രസിഡന്റായി പ്രഖ്യാപിച്ച ഇലക്ഷന്‍ നിയമവിരുദ്ധം: ലീലാ മാരേട്ട്

Published

on

2020 ജൂലൈ 27 ന് സ്വയം പ്രഖ്യാപിത പ്രസിഡന്റായി ഒരു ടീമിനെ രൂപീകരിച്ച് വിളംബരം നടത്തി ഫൊക്കാനായുടെ പേരില്‍ ഭരണ സമതിയുണ്ടാക്കിയ നടപടി ഫൊക്കാനയുടെ ഭരണഘടനയ്ക്ക് ഘടകവിരുദ്ധമാണന്ന് ഫൊക്കാനാ നേതാവും, 2020- 22 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് .

ഫൊക്കാനാ ഭരണഘടനാപ്രകാരം തെരഞ്ഞെടുപ്പ് സൂം മീറ്റിംഗിലോ, ടെലി കോണ്‍ഫറന്‍സിലോ കൂടുവാന്‍ പാടുകയില്ലെന്ന് കൃത്യമായി എഴുതി വച്ചിട്ടുണ്ട്. തെരഞ്ഞെംപ്പിന് മുന്‍പ് ജനറല്‍ ബോഡി കൂടണമെന്നും വ്യക്തമായും പറഞ്ഞിട്ടുണ്ട്. ഇവിടെ ജനറല്‍ ബോഡി കൂടാതെ സ്വയം പ്രഖ്യാപിച്ച് ഭരണം പിടിക്കാന്‍ ഇത് വെള്ളരിക്കാപട്ടണമാണോ?.

“ലീലാ മാരേട്ടിന് പാനല്‍ ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്’- എന്നാണ് ജോര്‍ജി വര്‍ഗീസിന്റെ വാദം. എന്നാല്‍ ആ പ്രസ്താവന സത്യവിരുദ്ധമാണ്. ഫുള്‍ പാനല്‍ തയാറാക്കിയാണ് ഞാന്‍ മത്സരത്തിന് തയ്യാറായത്. ജൂണ്‍ പതിനൊന്നിന് കൂടിയ ഫൊക്കാന നാഷണല്‍ കമ്മിറ്റി നിലവിലുള്ള കമ്മിറ്റി 2021 വരെ തുടരാന്‍ അവസരം നല്കിയതുകൊണ്ട് എന്റെ ടീം നോമിനേഷന്‍ നല്‍കിയില്ല. ആ സമയം വരെ ഞാന്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു. കൊറോണ ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് വരെയുള്ള വാര്‍ത്തകള്‍ നോക്കിയാല്‍ അത് പകല്‍ പോലെ വ്യക്തവുമാണ്. ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ അധികാരക്കൊതി മൂത്ത് ഇത്തരം പ്രവൃത്തി നടത്തിയത് അല്പം പോലും ഉളുപ്പില്ലാത്ത നടപടിയായിപ്പോയില്ലേ എന്ന് അമേരിക്കന്‍ മലയാളികള്‍ ഇനിയെങ്കിലും ചിന്തിക്കണമെന്ന് ലീല മാരേട്ട് അഭ്യര്‍ത്ഥിച്ചു.

ലോകം മുഴുവന്‍ ബാധിക്കുന്ന ഒരു പ്രതിസന്ധി സമയത്ത് ഇത്തരം അധികാരമോഹം നല്ലതല്ല.. ഫൊക്കാനയ്ക്ക് ഒപ്പം ഇത്രനാള്‍ സജീവമായ പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍. അതുകൊണ്ടാണ് നിയമപരമായി ഈ വിഷയത്തെ നേരിടുന്നത്. ലീലാ മാരേട്ടിന്റെ ജനസേവനത്തെക്കുറിച്ചും ജോര്‍ജി വര്‍ഗീസിന്റെ ജനസേവനത്തെക്കുറിച്ചും അമേരിക്കന്‍ മലയാളികള്‍ക്കറിയാം. ആരുടേയും ഔദാര്യത്തിലോ, കോക്കസിന്റെ ബലത്തിലോ ഒരു സംഘടനയിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുമില്ല, സ്ഥാനങ്ങളും വഹിച്ചിട്ടില്ല. ഓരോ സംഘടനയും ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഇതൊന്നും ചോദ്യം ചെയ്യാന്‍ ഇന്നലെ പൊട്ടിമുളച്ചവര്‍ക്ക് അവകാശമില്ല. എനിക്ക് പാനല്‍ ഇല്ലാത്തതു കൊണ്ട് ഞങ്ങള്‍ ജയിച്ചു എന്ന് പറയുന്നവരും, അവരെ പിന്തുണച്ചവരും ഫൊക്കാനയുടെ ചരിത്രത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു എന്ന് വ്യക്തം.

ഇപ്പോഴത്തെ ഭരണ സമിതിയില്‍ ഉണ്ടായിരുന്നവരില്‍ ചിലരും ഈ വ്യാജ ഭരണസമിതിക്കൊപ്പം കൂടിയിട്ടുണ്ട്. ട്രഷറായി ജയിച്ച് പ്രവര്‍ത്തിച്ച് വരവെ സ്വയം പ്രഖ്യാപിത ഭരണ സമിതിയില്‍ സെക്രട്ടറിയായി മാറിയപ്പോള്‍ ഫണ്ട് വകമാറ്റാന്‍ ശ്രമിച്ചതും പിന്നീട് തിരികെ നിക്ഷേപിച്ചതുമൊക്കെ മാത്രം മതി വ്യാജന്‍മാരേതെന്ന് തിരിച്ചറിയാന്‍. നിഷ്പക്ഷമായ ഒരു ഇലക്ഷന്‍ കമ്മീഷനും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതില്‍ ഖേദമുണ്ട്. ചുരുക്കത്തില്‍ കുഴലൂത്ത് സംഘമായി മാറിയ വ്യാജ ഫൊക്കാനയെ അമേരിക്കന്‍ മലയാളികള്‍ പിഴുതെറിയുന്നകാലം ഒട്ടും വിദൂരമല്ല. ഞാന്‍ ഇപ്പോഴും നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്നുവെന്നും ലീലാ മാരേട്ട് പറഞ്ഞു.

ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകണം. അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും. ഫൊക്കാനാ ശക്തിപ്പെടും. അധികാരക്കൊതിയന്മാരുടെ കയ്യില്‍ നിന്ന് പ്രവര്‍ത്തന സന്നദ്ധതയുള്ള ഒരു സമൂഹത്തിലേക്ക് ഫൊക്കാന ഇറങ്ങി വരുന്ന കാലം വിദൂരമല്ലന്നും നിയമത്തിന്റെ പരിരക്ഷ ഞങ്ങളുടെ ടീമിന് ലഭിക്കുമെന്നും ലീല മാരേട്ട് അറിയിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News