Connect with us
Malayali Express

Malayali Express

തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ബാങ്കുകളിലായി സ്വപ്നയ്ക്കുള്ളത് കോടികളുടെ നിക്ഷേപം

KERALA

തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ബാങ്കുകളിലായി സ്വപ്നയ്ക്കുള്ളത് കോടികളുടെ നിക്ഷേപം

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ബാങ്കുകളിലായി കോടികളുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് ഉള്ള സ്വകാര്യ ബാങ്കില്‍ മാത്രം സ്വപ്നാ സുരേഷിന് 38 കോടിയുടെ നിക്ഷേപമുണ്ട്. ഇവിടെ സ്വപ്നയുടെ പേരില്‍ ലോക്കറുമുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കില്‍ അക്കൗണ്ടുണ്ട്.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്ന തന്റെ അക്കൗണ്ടിലേക്ക് ഇത്രയും തുക മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടില്‍നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഇ.ഡി. കണ്ടെത്തി.

ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്ന പരിധിയില്‍ക്കവിഞ്ഞ തുക സ്വപ്ന ബാങ്കില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇതിനെ ബാങ്ക് മാനേജര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലേക്കു മാറ്റുമെന്ന ഭീഷണിമുഴക്കിയാണ്‌ സമ്മതിപ്പിച്ചത്. ഇക്കാര്യം ബാങ്ക് മാനേജര്‍ ഇ.ഡി.യോടു സമ്മതിച്ചിട്ടുണ്ട്. കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടാണ് കോണ്‍സുലേറ്റിന്റേത്. ഇത് നഷ്ടപ്പെടുമെന്നതുകൊണ്ടാണ് സ്വപ്നയുടെ ഭീഷണിക്ക് മാനേജര്‍ വഴങ്ങിയതെന്നാണു വിവരം. കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തുതന്നെയുള്ള മറ്റൊരു സ്വകാര്യബാങ്കിലും സ്വപ്നാ സുരേഷിന് നിക്ഷേപമുണ്ട്. ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണു സംശയിക്കുന്നത്. ഇവിടെയും സന്ദീപിനും അക്കൗണ്ടുണ്ട്. ചില സഹകരണബാങ്കിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി.ക്കു ലഭിച്ചിട്ടുണ്ട്.

Continue Reading

Latest News