Connect with us
Malayali Express

Malayali Express

സ്വര്‍ണക്കടത്ത് കേസ്: കുറ്റസമ്മതം നടത്താം, രഹസ്യമൊഴിമെടുക്കണമെന്ന് സന്ദീപ് നായര്‍, അംഗീകരിച്ച് എന്‍.ഐ.എ കോടതി

KERALA

സ്വര്‍ണക്കടത്ത് കേസ്: കുറ്റസമ്മതം നടത്താം, രഹസ്യമൊഴിമെടുക്കണമെന്ന് സന്ദീപ് നായര്‍, അംഗീകരിച്ച് എന്‍.ഐ.എ കോടതി

Published

on

തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി നാലാം പ്രതി സന്ദീപ് നായര്‍. കേസില്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്നും തനിക്കു പറയാനുള്ള കാര്യങ്ങള്‍ കോടതി രഹസ്യമൊഴിയായി പരിഗണിക്കണമെന്നും പ്രതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയിക്കാനുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സന്ദീപ് അറിയിച്ചു

ഇത് പരിഗണിച്ച കോടതി മജിസ്ട്രേറ്റ് കോടതി മുമ്പാകെ മൊഴി നല്‍കാന്‍ അനുമതി നല്‍കി. എന്നാല്‍, കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ മാപ്പുസാക്ഷിയാക്കണമെന്ന വ്യവസ്ഥ പാടില്ലെന്നും കോടതി വ്യക്തമാക്കി. മൊഴി നല്‍കാനായി സന്ദീപ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കണം. കേസിന്റെ നടത്തിപ്പിന് ഒരു അഭിഭാഷകനെ പോലൂം സന്ദീപ് വച്ചിട്ടില്ല. കോടതി അനുവദിച്ച അഭിഭാഷകന്‍ മുഖേനയാണ് കേസ് നടത്തുന്നത്.

Continue Reading

Latest News