Connect with us
Malayali Express

Malayali Express

മാല്‍, വീഡ്, ഹാഷ് എന്നിവ സിഗരറ്റെന്ന് മൊഴി: നടിമാര്‍ക്കൊന്നും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍സിബി

INDIA

മാല്‍, വീഡ്, ഹാഷ് എന്നിവ സിഗരറ്റെന്ന് മൊഴി: നടിമാര്‍ക്കൊന്നും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍സിബി

Published

on

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടിമാര്‍ക്കൊന്നും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി). നടിമാരയ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ തുടങ്ങിയവര്‍ക്കൊന്നും ക്ലീന്‍ചിറ്റ് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ എന്‍സിബി നിഷേധിച്ചു.

ചോദ്യം ചെയ്യലിന് ശേഷം നടിമാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു നടിമാര്‍ നല്‍കിയ മൊഴി.

അതേസമയം വാട്സാപ്പ് ചാറ്റുകളില്‍ ഉപയോഗിച്ചിരുന്ന മാല്‍,വീഡ്, ഹാഷ്, ഡൂബ് തുടങ്ങിയ വാക്കുകള്‍ വിവിധ സിഗരറ്റുകളെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് ദീപിക പദുക്കോണും മുന്‍ മാനേജരായ കരിഷ്മ പ്രകാശും നല്‍കിയ മൊഴി. മെലിഞ്ഞതും ഉയര്‍ന്ന നിലവാരവുമുള്ള സിഗരറ്റിനെയാണ് മാല്‍ എന്ന പറഞ്ഞിരുന്നതെന്നും, ഇവര്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് മുമ്പ് സിനിമാ താരങ്ങള്‍ക്ക് വിദഗ്ധമായ നിയേമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍സിബിയുടെ സംശയം.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News