Connect with us
Malayali Express

Malayali Express

ന്യായം തിരയരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്..: ബാബ്റി മസ്ജിദ് വിധിയില്‍ എം സ്വരാജ്

KERALA

ന്യായം തിരയരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്..: ബാബ്റി മസ്ജിദ് വിധിയില്‍ എം സ്വരാജ്

Published

on

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലെ 32 പ്രതികളെയും വെറുതെ വിട്ട ലക്നൗ കോടതി വിധിയില്‍ പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയാണ് സ്വരാജിന്റെ പ്രതികരണം.

വിധിന്യായത്തില്‍ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്..എന്നാണ് സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ 28 വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിടുന്നതായിലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രര്‍ കുമാര്‍ യാദവ് പ്രസ്താവിച്ചു.

Continue Reading

Latest News