Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; പ്രതിദിന പരിശോധന 60,000 കടന്നു ; ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13. 86 ശതമാനം

KERALA

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; പ്രതിദിന പരിശോധന 60,000 കടന്നു ; ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13. 86 ശതമാനം

Published

on

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ആദ്യമായി പ്രതിദിന പരിശോധനകളുടെ എണ്ണം അറുപതിനായിരം കടന്നു. ബുധനാഴ്ച 63,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13. 86 ശതമാനമായി.

സംസ്ഥാനത്ത് പ്രതിദിന പരിശോധനകള്‍ അരലക്ഷം ആക്കുകയെന്നതായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇതാദ്യമായാണ് പരിശോധനകള്‍ അറുപതിനായിരം കടക്കുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകളുടെ എണ്ണം കൂട്ടിയത്.

റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 29,25,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,04,349 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Continue Reading

Latest News