Connect with us
Malayali Express

Malayali Express

ഷേഖ് നവാഖ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ കുവൈത്തിന്റെ പുതിയ അമീര്‍, ബുധനാഴ്ച ചുമതലയേല്‍ക്കും

international

ഷേഖ് നവാഖ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ കുവൈത്തിന്റെ പുതിയ അമീര്‍, ബുധനാഴ്ച ചുമതലയേല്‍ക്കും

Published

on

കുവൈത്തിന്റെ അമീറായി ഷേഖ് നവാഖ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ ബുധനാഴ്ച ചുമതലയേല്‍ക്കുമെന്ന് പ്രദേശിക അറബ്പത്രമായ അല്‍ ഖബ്ബൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനീം അമീര്‍ ഷേഖ് നവാഫിനെയും പ്രധാനമന്ത്രി ഷേഖ് സബാ അല്‍ ഖാലിദ് അല്‍ സബാ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.രാജ്യത്തിന്റെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 60-ത് പ്രകാരം അമീര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സെക്ഷനില്‍ പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. രാവിലെ 11-ന പാര്‍ലമെന്റ് പ്രത്യേക സെഷന്‍ നടത്താനുള്ള നീക്കം നടത്തുകയാണന്ന് സ്പീക്കര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തേ കുവൈത്തിന്റെ പുതിയ അമീറായി നിലവിലെ കിരീടാവകാശി ഷേഖ് നവാഖ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ തെരഞ്ഞെടുത്തിരുന്നു. 83-കാരനാണ് ഷേഖ് നവാഫ്. മന്ത്രിസഭാ തീരുമാനം ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായി അനസ് അല്‍ സാലൈയാണ് കുവൈത്ത് ടെലിവിഷനിലൂടെ അറിയിച്ചത്.
കഴിഞ്ഞ ജൂലൈ 18-ന് മുന്‍ അമീര്‍ ചികില്‍സാര്‍ത്ഥം അമേരിക്കയില്‍ പോയപ്പോള്‍ തന്നെ കിരീടാവകാശിയായ ഷേഖ് നവാഫിന് അമീറിന്റെ സുപ്രധാനമായ ചില അധികാരങ്ങള്‍ കൈമാറിയിരുന്നു.

Continue Reading

Latest News