Connect with us
Malayali Express

Malayali Express

അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് നാടിന്‍റെ വികാരം : മുഖ്യമന്ത്രി

KERALA

അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് നാടിന്‍റെ വികാരം : മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: അശ്ലീല യൂട്യൂബ് വിഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് നാടിന്‍റെ വികാരമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശ നിയമ നടപടി കൈക്കൊള്ളും. നിലവിലെ നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ല എങ്കില്‍ തക്കതായ നിയമ നിര്‍മാണം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീര്‍ത്തി പ്രചാരണവും അക്ഷന്തവ്യമാണ്. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
നിലവില്‍ ഉയര്‍ന്ന പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകള്‍ക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം കയ്യിലെടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Latest News