Connect with us
Malayali Express

Malayali Express

പെരുമ്പാവൂരില്‍ യാക്കോബായ പള്ളിയുടെ അള്‍ത്താര സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

KERALA

പെരുമ്പാവൂരില്‍ യാക്കോബായ പള്ളിയുടെ അള്‍ത്താര സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

Published

on

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ യാക്കോബായ പള്ളിയുടെ അള്‍ത്താരയും പള്ളിസാമഗ്രികളും ശനിയാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പൊലീസ് തെളിവെടുപ്പ് നടത്തി. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പെരുമ്പാവൂര്‍ മേഖലാ മെത്രാപോലിത്ത മാത്യൂസ് മോര്‍ അപ്രേമിന്റെയും മൂവാറ്റുപുഴ മേഖലാ മെത്രാപോലിത്ത മാത്യൂസ് മോര്‍ അന്തിമോസിന്റെയും നേതൃത്വത്തില്‍ വിശ്വാസികള്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

വിശ്വാസികള്‍ ആത്മസംയമനം പാലിച്ച്‌ പ്രതികളെ കണ്ടെത്താന്‍ പൊലീസിനോട് സഹകരിക്കണമെന്ന് പള്ളി വികാരി സാബു വര്‍ഗീസ് അഭ്യര്‍ഥിച്ചു. പ്രതികളെ എത്രയുംവേഗം പിടികൂടണമെന്ന് പള്ളി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Latest News