Connect with us
Malayali Express

Malayali Express

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി 30ന്

INDIA

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി 30ന്

Published

on

ന്യൂ​ഡ​ല്‍​ഹി: 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ രാമക്ഷേത്ര കര്‍സേവക്കുപോയി ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ല​ക്നൗ​വി​ലെ പ്ര​ത്യേ​ക കോ​ട​തി 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടു​മാ​യി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദത്തി​നു ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നൊ​പ്പം ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ ന്നും ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.
ബാബരി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സെ​പ്റ്റം​ബ​ര്‍ 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​ത്യേ​ക സി​ബി​ഐ ജ​ഡ്ജി സു​രേ​ന്ദ്ര കു​മാ​ര്‍ യാ​ദ​വാ​ണ് അ​റി​യി​ച്ച​ത്. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ്​ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളോട് വിധിപറയുന്ന ദിവസം ഹാജരാകണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദിവസേന വിചാരണ നടത്തി രണ്ടുവര്‍ഷത്തിനകം വിധി പറയാന്‍ 2017 ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും നിരവധി തവണ പ്രത്യേക കോടതി ജഡ്ജി എസ്.കെ. യാദവ് അവധി നീട്ടി വാങ്ങുകയായിരുന്നു. ഒടുവില്‍ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിയാണ് സെപ്റ്റംബര്‍ 30.

Continue Reading

Latest News