Connect with us
Malayali Express

Malayali Express

ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേട് : യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്യും

KERALA

ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേട് : യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്യും

Published

on

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്ടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. സന്തോഷിനെതിരായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാന്‍ സിബിഐ തീരുമാനിച്ചത്. സന്തോഷില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണം കൈമാറിയ രേഖകളും സിബിഐ പിടികൂടിയിരുന്നു. ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ നാളെ ചോദ്യം ചെയ്യും.

കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് അന്വേഷണം. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഐസോമോങ്ക് എന്ന ട്രേഡിങ് കമ്പനിയുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്.
സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. കേസിലെ കമ്മീഷന്‍ കാര്യത്തില്‍ ഏതെല്ലാം ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷിക്കും. നേരത്തെ ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് എംഡിയെ ചോദ്യം ചെയ്തിരുന്നു. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ കോണ്‍സുലേറ്റുമായുള്ള സാമ്ബത്തിക ഇടപാടുകളുടെ വിവരങ്ങള്‍ തേടിയിരുന്നു.

Continue Reading

Latest News