Connect with us
Malayali Express

Malayali Express

വിജയ് പി നായരുടെ ഡോക്ടറേറ്റും വ്യാജമെന്ന്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരിലും പിടിവീണേക്കും

KERALA

വിജയ് പി നായരുടെ ഡോക്ടറേറ്റും വ്യാജമെന്ന്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരിലും പിടിവീണേക്കും

Published

on

യൂട്യൂബിലൂടെ അശ്ശീല പരാമര്‍ശവും സ്ത്രീവിരുദ്ധതയും പ്രചരിപ്പിച്ച വിവാദ യൂട്യൂബര്‍ വിജയ് പി. നായരുടെ ഡോക്ടറേറ്റും വ്യാജമെന്ന് ആരോപണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിച്ച്ഡി ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. ചെന്നൈയിലെ ോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പിച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള സര്‍വകലാശാലയില്‍ നിന്നുള്ള ഡോക്ടറേറ്റ് വ്യാജമാണെന്നും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ നടപടി തുടങ്ങി.

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്ക് മാത്രമേ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയൂ. അതേസമയം വിജയ് പി നായര്‍ക്ക് രജിസ്ട്രേഷനില്ലെന്നും നിയമ നടപടി ആരംഭിച്ചതായും സംഘടന അറിയിച്ചു.

Continue Reading

Latest News