Connect with us
Malayali Express

Malayali Express

കെ സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

KERALA

കെ സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

കെ സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന്‍ അറിയിച്ചു.

എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കും അടുത്തിടെ കൊവിഡ് സ്ഥിരീകിരിച്ചിരുന്നു. അദ്ദേഹം ശനിയാഴ്ചയാണ് മുക്തനായി ആശുപത്രിവിട്ടത്. പാര്‍ലമെന്റില്‍ സമ്മേളനത്തിലെത്തിയ 43 എംപിമാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മന്ത്രി വിഎസ് സുനില്‍കുമാറും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ഐസക് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടി ഔദ്യോഗികവസതിയില്‍ നിരീക്ഷണത്തിലാണ്.

Continue Reading

Latest News