Connect with us
Malayali Express

Malayali Express

യുഎന്നില്‍ സ്ഥിരാംഗത്വത്തില്‍ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റി നിര്‍ത്താനാകും: നരേന്ദ്ര മോഡി

INDIA

യുഎന്നില്‍ സ്ഥിരാംഗത്വത്തില്‍ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റി നിര്‍ത്താനാകും: നരേന്ദ്ര മോഡി

Published

on

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി ശബ്ദമുയര്‍്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുഎന്നിന്റെ സ്ഥാപക അംഗങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതില്‍ ഏറെ അഭിമാനകരമുണ്ട്. ഈ ചരിത്ര നിമിഷത്തില്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വിഷമങ്ങള്‍ പങ്കുവെയ്ക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് മോഡി പറഞ്ഞു.

യുഎന്നിന്റെ സ്ഥിരാംഗത്വത്തില്‍ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റിനിര്‍ത്താനാകും. ഞങ്ങള്‍ ശക്തരായിരുന്നപ്പോള്‍ ആര്‍ക്കും ഭീഷണി ഉയര്‍ത്തിയില്ല. ദുര്‍ബലരായിരുന്നപ്പോള്‍ ആര്‍ക്കും ഒരു ബാധ്യതയും ആയില്ല. രാജ്യത്ത് നടക്കുന്ന കാലാന്തരമായ മാറ്റങ്ങള്‍ ലോകത്തിന്റെ ഒരു വലിയ വിഭാഗത്തിന്റെ മാറ്റത്തിന് കാരണമായിട്ടും എത്രകാലം അംഗത്വത്തിനായി ആ രാജ്യം കാത്തിരിക്കണമെന്നും മോഡി ചോദ്യമുയര്‍ത്തി.

യുഎന്നിന് ഇന്ത്യ നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തില്‍ യുഎന്നിലുള്ള ഇന്ത്യയുടെ സാന്നിധ്യം വികസിക്കുന്നത് കാണാനാണ് ഇന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്. കോവിഡ് കാലത്ത് 150 ഓളം രാജ്യങ്ങള്‍ക്ക് ഇന്ത്യ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി അവശ്യ മരുന്നുകള്‍ കയറ്റി അയച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാണ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വാക്സിന്‍ നിര്‍മ്മാണവും വിതരണശേഷിയും ഈ പ്രതിസന്ധിക്കെതിരെ പോരാടുന്ന എല്ലാവര്‍ക്കും സഹാകമാകുമെന്ന് ലോകത്തിന് ഉറപ്പു നല്‍കുന്നെന്നും മോഡി പറഞ്ഞു.

Continue Reading

Latest News