Connect with us
Malayali Express

Malayali Express

ഫോമായ്ക്ക് പുതിയ നേതൃത്വം. അനിയൻ ജോർജ്ജ് പ്രസിഡണ്ട്. തെരഞ്ഞെടുക്കപ്പെട്ടത് ഓൺലൈൻ വോട്ടിങ്ങിലൂടെ

FOMAA

ഫോമായ്ക്ക് പുതിയ നേതൃത്വം. അനിയൻ ജോർജ്ജ് പ്രസിഡണ്ട്. തെരഞ്ഞെടുക്കപ്പെട്ടത് ഓൺലൈൻ വോട്ടിങ്ങിലൂടെ

Published

on

റിപ്പോർട്ട്: രാജു പള്ളത്ത്

ന്യൂജേഴ്‌സി: നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമാ – ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻ ഓഫ് അമേരിക്കാസിന് പുതിയ നേതൃത്വം. അനിയൻ ജോർജ്ജ് പ്രസിഡണ്ടായി സംഘടനയെ നയിക്കും. വാശിയേറിയ തെരെഞ്ഞെടുപ്പിൽ 67.7% (371) വോട്ടുകൾ കരസ്ഥമാക്കികൊണ്ട് ക്യാനഡയിൽ നിന്നും മത്സരിച്ച തോമസ് കെ തോമസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സെക്രട്ടറിയായി ടി ഉണ്ണികൃഷ്ണൻ ( 313 വോട്ട്), ട്രഷറർ ആയി തോമസ് ടി ഉമ്മൻ ( 280 വോട്ട്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു സ്ഥാനാർത്ഥികൾ മത്സരിച്ച വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ന്യൂയോർക്കിൽ നിന്നുള്ള പ്രദീപ് കുമാറാണ്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത് ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ ജോസ് മണക്കാട്ട് (ചിക്കാഗോ – 433 വോട്ട്) ആണ്. ജോ ട്രഷറർ ആയി ബിജു തോണിക്കടവിലും വിജയിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ നടത്തപ്പെട്ട ഈ തെരെഞ്ഞെടുപ്പ് അമേരിക്കൻ മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. 570 പ്രതിനിധികൾ പങ്കെടുത്ത തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി. ഓൺലൈനിലൂടെ തന്നെയാണ് തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതും. ജോർജ്ജ് മാത്യു, സണ്ണി പൗലോസ്, സ്റ്റാൻലി കളരിക്കമുറി എന്നിവർ ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകി. തെരെഞ്ഞെടുപ്പിൽ വിജയിച്ച അനിയൻ ജോർജ്ജിനെ, ന്യൂജേഴ്‌സിയിലെ ട്രൈസ്റ്റേറ്റ് കാമ്പയിൻ ഓഫിസിൽ എത്തിയ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തികളും സുഹൃത്തുക്കളും അഭിനന്ദിക്കുകയും സ്വീകരണം നൽകുകയും ചെയ്തു. ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിനോട് പ്രതിബദ്ധതയുള്ള ഒരു നേതൃത്വമായി ഐക്യത്തോടെ ഫോമയെ മുന്നോട്ട് നയിക്കുവാനും കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യുവാനും മുന്നിട്ടറങ്ങുമെന്നും സത്യാ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം അനിയൻ ജോർജ്ജ് അറിയിച്ചു.

Continue Reading

Latest News