Connect with us
Malayali Express

Malayali Express

മലയാറ്റൂര്‍ പാറമട സ്‌ഫോടനം : രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍

KERALA

മലയാറ്റൂര്‍ പാറമട സ്‌ഫോടനം : രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍

Published

on

മലയാറ്റൂര്‍ പാറമട സ്‌ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍. പാറമടയില്‍ വെടിക്കോപ്പുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം, ഒളിവിലുള്ള പാറമട ഉടമകള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇരുവരും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ പാറമടക്കടുത്തുള്ള കെട്ടിടത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചത്. സംഭവത്തിന് ശേഷം പാറമട ഉടമകളായ ബെന്നിയും റോബിനും ഒളിവില്‍ പോയിരുന്നു. ഉടമകള്‍ക്കെതിരെ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പാറമടയുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

Continue Reading

Latest News