Connect with us
Malayali Express

Malayali Express

ഓട്ടോയാത്രക്കാരിയായ വയോധികയെ പീഡിപ്പിച്ചശേഷം ആഭരണങ്ങള്‍ കവര്‍ന്ന സംഭവം: രണ്ടാംപ്രതി പിടിയില്‍

KERALA

ഓട്ടോയാത്രക്കാരിയായ വയോധികയെ പീഡിപ്പിച്ചശേഷം ആഭരണങ്ങള്‍ കവര്‍ന്ന സംഭവം: രണ്ടാംപ്രതി പിടിയില്‍

Published

on

കോഴിക്കോട്: മുക്കത്ത് ബോധരഹിതയാക്കി പീഡിപ്പിച്ച്‌ കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വേങ്ങര വാക്കാതൊടി ജമാലുദ്ദീനെയാണ് ജിഗ്നിയില്‍ വെച്ച്‌ താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

കേസിലെ ഒന്നാം പ്രതിയായ മുജീബ്റഹ്‌മാന്‍ വയോധികയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ മാല കൊടുവള്ളിയിലെ ജുവലറിയില്‍ വില്‍ക്കാന്‍ സഹായിച്ചത് ജമാലുദ്ദീനും കാമുകിയായ സൂര്യയും ചേര്‍ന്നായിരുന്നു. കേസില്‍ സൂര്യ മൂന്നാം പ്രതിയാണ്. മുജീബ് റഹ്മാനെയും സൂര്യയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജമാലുദ്ദീന്‍ ഒളിവില്‍ പോകുകയായിരുന്നു.

കഞ്ചാവ് കേസില്‍ നേരത്തെ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുക്കത്തെ സ്റ്റിക്കര്‍ കടയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി സംഭവം നടത്താന്‍ ഉപയോഗിച്ച മോഷ്ടിച്ച ഓട്ടോറിക്ഷയുടെ നമ്ബര്‍ പ്ലേറ്റ് മാറ്റിയത് ഇവിടെവച്ചാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരാഴ്ച മുന്‍പ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് മുന്‍പാകെ അന്വേഷണസംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനിടെ, വെസ്റ്റ്ഹില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കഴിയവെ ഒന്നാം പ്രതി മുജീബ് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഹോട്ടല്‍ ജോലിക്കാരിയായ വയോധിക ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് അക്രമത്തിന് ഇരയായത്. യാത്രയ്ക്കിടെ ഓട്ടോ തകരാറിലായെന്ന് പറഞ്ഞ് നിര്‍ത്തിയ മുജീബ്, വയോധികയെ ബോധകെടുത്തുകയും തൊട്ടടുത്തുള്ള കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടുപോയി കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. ഇവരുടെ ആഭരണങ്ങളും പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.

Continue Reading

Latest News