Connect with us
Malayali Express

Malayali Express

കോവിഡ് : ലോകത്ത് 3.27 കോടി രോഗബാധിതര്‍, 992,886 മരണം

INDIA

കോവിഡ് : ലോകത്ത് 3.27 കോടി രോഗബാധിതര്‍, 992,886 മരണം

Published

on

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 9.92 ലക്ഷമായി (9,92,886). ലോകമാകമാനം 32,743,334 പേര്‍ക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 24,163,944 പേര്‍ രോഗവിമുക്തി നേടി.

നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 7,236,381പേരിലാണ് യുഎസ്സില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 208,369 പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്. രോഗവിമുക്തി നേടിയത് 4,477,253 പേരാണ്.

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. ഇന്നലെ 86,052 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,18,571 ആയി ഉയര്‍ന്നു. 92,290 പേര്‍ മരിച്ചു. നിലവില്‍ 9,70,116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 47,56,165 പേര്‍ രോഗമുക്തി നേടി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News