Connect with us
Malayali Express

Malayali Express

പുഴ കാണാൻ പോയ പിതാവിനേയും മകനേയും ഒഴുക്കില്‍പ്പെട്ട് കാണാതായി

KERALA

പുഴ കാണാൻ പോയ പിതാവിനേയും മകനേയും ഒഴുക്കില്‍പ്പെട്ട് കാണാതായി

Published

on

തിരൂരങ്ങാടി: പിതാവിനേയും മകനേയും ഒഴുക്കില്‍പ്പെട്ട് കാണാതായി. മക്കളെ പുഴ കാണിക്കാന്‍ പോയപ്പോള്‍ ആണ് അപകടം ഉണ്ടായത്. ഒരു മകനെ അയല്‍വാസി രക്ഷപ്പെടുത്തി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന ഇസ്മാഈല്‍ (36) മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ്) എന്നിവരെയാണ് പുഴയില്‍ കാണാതായത്. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇസ്മാഈല്‍.

കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ആണ് പിതാവും മക്കളും പുഴ കാണാന്‍ പോയത്. പുഴയിലേക്ക് മുഹമ്മദ് ശംവീല്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും ഒഴുക്കില്‍പ്പെട്ടു. ഇന്നലെ ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

Continue Reading

Latest News