Connect with us
Malayali Express

Malayali Express

കോവിഡ്‌ കേന്ദ്രത്തില്‍ യുവതിയുടെ കുളിമുറിദൃശ്യം പകര്‍ത്തിയ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

KERALA

കോവിഡ്‌ കേന്ദ്രത്തില്‍ യുവതിയുടെ കുളിമുറിദൃശ്യം പകര്‍ത്തിയ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Published

on

കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ യുവതിയുടെ കുളിമുറിദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ ചെങ്കല്‍ യൂണിറ്റ് പ്രസിഡന്റ് ശാലു(26) ആണ് അറസ്റ്റിലായത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു രോഗികളാണ് പ്രതിയെ പിടികൂടിയത്.

കോവിഡ് ചികിത്സയിലായതിനാല്‍ ഇയാളെ ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്ബോള്‍ കുളിമുറിയുടെ മുകള്‍ഭാഗത്തുകൂടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ശാലു ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു.

Continue Reading

Latest News