Connect with us
Malayali Express

Malayali Express

പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവിന്​ 13 വര്‍ഷം തടവ് ശിക്ഷ

KERALA

പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവിന്​ 13 വര്‍ഷം തടവ് ശിക്ഷ

Published

on

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന്​ 13 വര്‍ഷം തടവ് ശിക്ഷ​. അഗളി നെല്ലിപ്പതി പാപ്പാത്തി കോളനിയിലെ രാജനെയാണ് (രാമകൃഷ്ണന്‍ -37) 13 വര്‍ഷത്തെ കഠിനതടവിനും 60,000 രൂപ പിഴ അടക്കാനും പിഴ അടക്കാത്ത പക്ഷം ഒരുവര്‍ഷം അധിക തടവിനും ശിക്ഷിച്ചത്.

2010 ജൂലൈ 27നാണ് സംഭവം. 16 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത് ഡിവൈ.എസ്.പി മാത്യു എക്സല്‍ ആണ്. പാലക്കാട് ഫസ്​റ്റ്​ അഡീഷനല്‍ സെഷന്‍സ് ജഡജി എസ്. മുരളീകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

Continue Reading

Latest News