Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി

INDIA

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി

Published

on

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 987,065 പേരാണ് മരണമടഞ്ഞത്.23,904,772 പേര്‍ രോഗമുക്തി നേടി.

അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ എന്നീ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ 7,185,147 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 207,515 പേര്‍ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,431,185 ആയി.

ബ്രസീലില്‍ ഇതുവരെ 4,659,909 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 139,883 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,023,789 ആയി ഉയര്‍ന്നു. 13 ലക്ഷത്തിലേറെ പേര്‍ക്കാണ് റഷ്യയില്‍ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിന് അടുത്ത് ആളുകള്‍ രോഗമുക്തി നേടുകയും ചെയ്തു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. പുതുതായി 86,508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി. 24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച്‌ 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 46,74,987 പേര്‍ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതനുസരിച്ച്‌ 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,66,382 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്.

Continue Reading

Latest News